Site icon Janayugom Online

ഹരിയാനയിൽ പ്രതിഷേധിച്ച നൂറിലേറെ കര്‍ഷകര്‍ക്കെതിരെ കേസ്; രാജ്യവ്യാപക പ്രതിഷേധം ശക്തം

ഹരിയാനയില്‍ സിര്‍സയില്‍ ഉപരോധം നടത്തിയ നൂറിലേറെ കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ലാത്തിചാര്‍ജിനെതിരെ പ്രതിഷേധിച്ച നിരവധി കര്‍ഷകര്‍ക്കാണ് പരിക്കേറ്റത്. ലാത്തിചാര്‍ജിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. 

കര്‍ണാലില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന് നേരെയാണ് പ്രതിഷേധവുമായി കര്‍ഷകര്‍ എത്തിയത്. തുടര്‍ന്ന് സ്ഥലത്ത് പൊലീസ് ചാത്തിചാര്‍ജ് നടത്തുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരണപ്പെടുകയും ചെയ്തു. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷകസംഘടനകള്‍.

അതേസമയം കര്‍ണാലിലെ പൊലീസ് നടപടിയില്‍ ന്യായീകരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ആയുഷ് സിന്‍ഹയ്ക്ക് എന്നിവര്‍. ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് അറിയിച്ചു. കർണലിൽ കർഷകർക്ക് നേരെ പൊലീസ് നടത്തിയത് നരനായാട്ടാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.

ENGLISH SUMMARY:Case filed against more than 100 protest­ing farm­ers in Haryana
You may also like this video

Exit mobile version