Site icon Janayugom Online

പി സി ജോര്‍ജിനെതിരെ കേസെടുത്തു

മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെതിരെ കേസെടുത്തു. ഡിജിപിയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോർജിന്റെ വിവാദ പ്രസംഗം. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രീയ‑യുവജനപ്രസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. ഡിജിപിക്ക് പരാതിയും നല്‍കി. ഇതോടെ ഇന്നലെ രാത്രി തന്നെ കേസെടുത്തു.

Eng­lish Summary:Case filed against PC George
You may also like this video

Exit mobile version