Site icon Janayugom Online

പ്രധാനമന്ത്രിയെ ആക്ഷേപിച്ചെന്നാരോപിച്ച് സമാജ്‌വാദി പാര്‍ട്ടി എംഎല്‍എയ്ക്കെതിരെ കേസെടുത്തു

ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് സമാജ്‌വാദി പാർട്ടി എംഎൽഎ മനോജ് പാണ്ഡെക്കെതിരെ യുപി പൊലീസ് കേസെടുത്തു.

റായ്ബറേലിയിലാണ് സംഭവം. കെെതല്‍ ഗ്രാമത്തിലെ ഒരു സമ്മേളനത്തിനിടെ മോഡിക്കെതിരായി പാണ്ഡെ സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുൻ ബിജെപി ജില്ലാ പ്രസിഡന്റ് ദിലീപ് കുമാര്‍  പൊലീസില്‍ പരാതി നല്‍കിയത്.

ഇന്ത്യയിലെ കുപ്രസിദ്ധ തട്ടിപ്പ് വീരന്‍ എന്നറിയപ്പെടുന്ന നട്‌വര്‍ലാലുമായി മോഡിയെ പ്രസംഗത്തില്‍ പാണ്ഡെ താരതമ്യം ചെയ്തതായി പരാതില്‍ ആരോപിക്കുന്നു. ഇതിനുപിന്നാലെയാണ് ഇയാള്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തത്.പ്രദേശത്തെ ക്രമസമാധാനനില തകര്‍ക്കാനാണ് പാണ്ഡെയുടെ ശ്രമമെന്നാണ് പരാതിയിലെ ആരോപണം.

Eng­lish Summary:case has filed a case against the Sama­jwa­di Par­ty MLA for alleged­ly insult­ing the Prime Minister

You may also like this video;

Exit mobile version