പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ അതിജീവിതകളെ അധിക്ഷേപിച്ചുള്ള മഹിളാ കോൺഗ്രസ് നേതാവിൻറെ സമൂഹമാധ്യമ പോസ്റ്റ് വിവാദമാകുന്നു. മഹിളാ കോൺഗ്രസ് പത്തനംതിട്ട നേതാവ് ബിന്ദു ബിനുവാണ് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയത്. ഭർത്താവുള്ള സ്ത്രീകൾക്ക് മാത്രം ഉണ്ടാകുന്ന ഈ വൈകൃത രോഗത്തിന് മരുന്നുണ്ടോ എന്ന് ഗവേഷണം നടത്തണമെന്നായിരുന്നു ഇവരുടെ കുറിപ്പ്. ഇത് വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ കേസ്; അതിജീവിതകളെ അധിക്ഷേപിച്ചുള്ള പോസ്റ്റുുമായി മഹിളാ കോൺഗ്രസ് നേതാവ്

