Site icon Janayugom Online

മന്ത്രി ശിവന്‍കുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: ഒന്നാം പ്രതി പാലക്കാട് സ്വദേശി, രണ്ടാം പ്രതിയെയും തിരിച്ചറിഞ്ഞു

വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ഒരു സിനിമാനടനുമായി നിൽക്കുന്ന ഫോട്ടോയിൽ സിനിമാനടന്റെ മുഖത്തിന് പകരം പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൻ മാവുങ്കലിന്റെ മുഖം ചേർത്ത് മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ച സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. പാലക്കാട് കണ്ണാടി കാഴ്ചപ്പറമ്പ് ഉപാസന വീട്ടിൽ പ്രതീഷ് കുമാർ (49)-നെയാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

മന്ത്രി വി ശിവൻകുട്ടിയുടെ ഫേയ്സ് ബുക്ക് പ്രൊഫൈലിൽ നിന്നും ഒരു പ്രമുഖ മലയാള സിനിമാനടനുമായി നിൽക്കുന്ന ഫോട്ടോ എടുത്ത പ്രതികൾ, സിനിമാനടന്റെ മുഖത്തിന് പകരം പുരാവസ്തു തട്ടിപ്പ് കേസ്സിലെ പ്രതി മോൻസൻ മാവുങ്കലിന്റെ മുഖം ചേർത്ത് മോർഫ് ചെയ്യുകയായിരുന്നു. പിന്നീട് മന്ത്രിയെ അപമാനിക്കാനായി യഥാർത്ഥമെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഈ കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതി എറണാകുളം സ്വദേശി ഷീബ രാജേന്ദ്രനേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സൈബർ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ശ്യാംലാൽ, ഇൻസ്പെക്ടർ സിജു, സിപിഒമാരായ സുബീഷ്, ശ്യാംരാജ്, മായ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.

 

Eng­lish Sum­ma­ry: Case in which Min­is­ter Sivankut­ty’s pic­ture was mor­phed and cir­cu­lat­ed: The first accused was from Palakkad and the sec­ond accused was identified

You may like this video also

Exit mobile version