Site icon Janayugom Online

മത വിദ്വേഷപരാമര്‍ശം; കെ സുരേന്ദ്രനെതിരെ കേസ്

ഹലാൽ ഭക്ഷണത്തിന്റെ പേരിൽ മത വിദ്വേഷമുണ്ടാക്കുന്ന പ്രസ്താവന നടത്തിയതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153 വകുപ്പ് പ്രകാരം കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ മാസം 17ന് സെക്രട്ടേറിയറ്റിന് മുമ്പിൽ വച്ച് മാധ്യമങ്ങളോടാണ് കെ സുരേന്ദ്രൻ ഒരു മത വിഭാഗത്തിനെതിരെ മോശം പരാമർശം നടത്തിയത്. ഇതിനെതിരെ അഡ്വ. അനിൽകുമാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
eng­lish summary;case filed against K Surendran
you may also like this video;
YouTube video player

Exit mobile version