നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വക്കീല്‍ അഡ്വ. ബി രാമന്‍പിള്ളയ്ക്ക് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്. അതിജീവിതയുടെ പരാതിയിലാണ് അഡ്വ. ബി രാമന്‍പിള്ളയ്ക്ക് നോട്ടീസ് അയച്ചത്. അതേസമയം കേസിൽ ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ് പറഞ്ഞിരുന്നു. തനിക്ക് പൾസർ സുനിയുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് വിജീഷ് പറയുന്നു. എന്നാൽ ഈ കേസിനെപ്പറ്റി ഒന്നും അറിയില്ലെന്ന വാദവും വിജീഷ് കോടതിയില്‍ ഉന്നയിച്ചു. നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഇന്നലെ സുപ്രിംകോടതിയെ സമീപിച്ചു.
English Summary: Case of assault on actress; Adv. Notice of Bar Council to B Raman Pillai
You may also like this video