Site icon Janayugom Online

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം ജെ എഫ് സി എം രണ്ടാം കോടതിയാണ് രഹസ്യമൊഴിയെടുക്കുക. അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പ്രകാരമാണിത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിൻ്റെ കൈവശമുണ്ടെന്നും പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാൻ നടനും ബന്ധുക്കളും നിർബന്ധിച്ചുവെന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട ശബ്ദ രേഖകളും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. അതേ സമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

ENGLISH SUMMARY:Case of assault on actress; Bal­achan­dra Kumar’s secret state­ment will be record­ed today
You may also like this video

Exit mobile version