നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കാവ്യ മാധവനെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയ്ക്ക് നോട്ടീസ് നൽകിയിരുന്നത്.
നേരത്തെയും ദിലീപിന്റെ പത്മ സരോവരം വീട്ടിൽവച്ച് ചോദ്യംചെയ്യലാകാമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്. എന്നാൽ വീട്ടിൽ പോയി ചോദ്യം ചെയ്യേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്.
English summary;Case of assault on actress; Crime branch notice to Kavya again
You may also like this video;