Site icon Janayugom Online

നടിയെ ആക്രമിച്ച കേസ്; ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ദിലീപ് എത്തിയത്. ക്രൈംബ്രാഞ്ച് ആണ് ദിലീപിനെ ചോദ്യം ചെയ്യുക. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായാണ് അന്വേഷണം നടക്കുന്നത്.

Eng­lish Summary:Case of assault on actress; Dileep appeared for questioning
You may also like this video

Exit mobile version