Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്; വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം, ഹൈക്കോടതിയെ സമീപിച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികളുടെ പുന്‍ര്‍വിസ്താരത്തിന് അനുമതിയില്ല. വീണ്ടും ഇവരെ വിസ്തരിക്കാന്‍ അനുമതി നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി തള്ളി. അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കാൻ അനുമതി നൽകിയ കാര്യം ഉത്തരവിൽ പറയുന്നുണ്ട്. അതിനിടെ വിചാരണയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. 

കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ രണ്ടു ഹർജികളാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് 12 സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കണമെന്നതായിരുന്നു ആദ്യ ഹർജി. എന്നാൽ നിലവിലെ മൂന്ന് സാക്ഷികളെ പുനർവിസ്താരം നടത്താൻ അനുമതി നൽകിയിട്ടില്ല എന്നാണ് ഉത്തരവിൽ പറയുന്നത്. നിലീഷ, കണ്ണദാസൻ, സുരേഷ് ഡി, ഉഷാ, സത്യമൂർത്തി എന്നിവരാണ് പുതിയ അഞ്ചുസാക്ഷികൾ. ഇവരെ വിസ്തരിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. 

ENGLISH SUMMARY:Case of assault on actress; Dileep has approached the high court to stop the pub­li­ca­tion of news
You may also like this video

Exit mobile version