Site icon Janayugom Online

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഉത്തരവ്. പ്രതികള്‍ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന ആവിശ്യം പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചത്. തുടര്‍ച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. 

കേസില്‍ പത്തിലേറെ സാക്ഷികളെ അഭിഭാഷകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വാധീനിച്ചെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സൈബര്‍ വിദഗ്ധനെ ഉപയോഗിച്ച് ദിലീപിന്റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. അതേസമയം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കേസില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ദിലീപ് ആരോപിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥക്ക് അനുസരിച്ചാണ് പ്രോസിക്യൂഷന്റെ ഹര്‍ജി എന്ന് ദിലീപിന്റെ വാദം. 

Eng­lish Summary:Case of assault on actress; Dileep­’s bail will not be can­celed and the pros­e­cu­tion’s plea will be rejected
You may also like this video

Exit mobile version