നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. കേസിലെ സാക്ഷിയായ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ സംഭാഷണങ്ങളിൽ ഇരുവരുടെയും സാന്നിധ്യം ഉള്ളതുകൊണ്ടാണ് ചോദ്യം ചെയ്യൽ.
അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യലിന് ശേഷമാകും നടി കാവ്യാമാധവനെ ചോദ്യം ചെയ്യുക. കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് ഏപ്രിൽ 15 ന് സമർപ്പിക്കാനാണ് കോടതി നിർദേശം.
എന്നാൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും സമയം വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച് തുടരന്വേഷണത്തിന് കൂടുതൽ സമയം തേടാനാണ് തീരുമാനം.
നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഒന്നാം പ്രതി പൾസർ സുനി ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചത്.
English summary;Case of assault on actress; Dileep’s brother and sister’s husband will be questioned
You may also like this video;