Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത് പതിനഞ്ചാം പ്രതി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത് പതിനഞ്ചാം പ്രതി. നടിയെ ആക്രമിച്ച കേസിൽ ശേഷിക്കുന്നത് പത്തുപ്രതികളാണുള്ളത്. അന്വേഷണ സംഘം തുടരന്വേഷണ റിപ്പോർട്ട് അങ്കമാലി കോടതിയിൽ സമർപ്പിച്ചു. ശരത് ഉൾപ്പെടെ ഇതേവരെ കേസില്‍ പ്രതിയായത് 15 പേരാണ്.

രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടിരുന്നു. മൂന്നു പ്രതികളെ മാപ്പുസാക്ഷികളാക്കി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈവശം എത്തിയെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ദിലീപ് കേസിൽ എട്ടാം പ്രതിയായി തുടരും.

ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നൽകും. ക്രൈംബ്രാഞ്ച് തയാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ അധിക കുറ്റപത്രം 30 ന് സമർപ്പിക്കും.

കേസിൽ കാവ്യാ മാധവൻ പ്രതിയായേക്കില്ല. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അധിക കുറ്റപത്രത്തിൽ പ്രതി ചേർക്കും. കാവ്യയ്ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും.

തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Eng­lish summary;Case of assault on actress; Dileep­’s friend Sarath is the 15th accused

You may also like this video;

Exit mobile version