Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജിയിൽ ഇന്നും വാദം

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജിയിൽ ഇന്ന് ഹൈക്കോടതിയില്‍. 1.45 ന് ജസ്റ്റിസ് കൗസർ ഇടപ്പഗത്തിൻ്റെ ബഞ്ച് കേസ് പരിഗണിക്കും. അതേസമയം കേസില്‍ വിചാരണ നീട്ടാനാണ് പ്രോസിക്യൂഷന്‍റെ ശ്രമമെന്നാണ് ദിലീപിൻ്റെ ആരോപണം . ഇപ്പോള്‍ നടക്കുന്നത് തുടരന്വേഷണമല്ല,പുനരന്വേഷണമാണെന്നും, പ്രോസിക്യൂഷന്‍ ഇല്ലാക്കഥകള്‍ സൃഷ്ടിക്കുകയാണെന്നും ദിലീപിന്റെ വാദം. എന്നാൽ, കേസില്‍ അന്വേഷണം മുന്നോട്ട് പോകുന്നതിൽ ദിലീപ് തടസ്സം നിൽക്കുന്നത് എന്തിനെന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെടാൻ ദിലീപിന് അവകാശമില്ലന്ന് ഹർജിയിൽ കക്ഷി ചേർന്ന ഇരയായ നടിയും ചൂണ്ടിക്കാട്ടി. 

Eng­lish Summary:Case of assault on actress; Dileep­’s plea in highcourt
You may also like this video

Exit mobile version