നടിയെ ആക്രമിച്ച കേസിൽ ദിലീപ് തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചത്. 12 വാട്സാപ്പ് സംഭാഷണങ്ങളും ഫോൺ നമ്പറുകളും നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണ കോടതി പരിഗണിക്കുന്നതിനിടയിലാണ് പ്രോസിക്യൂഷൻ ഇത് വ്യക്തമാക്കിയത്. അഭിഭാഷകർ മുംബൈയിൽ പോയതിനും തെളിവുണ്ട്. വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
എന്നാൽ 1200 ചാറ്റുകൾ നശിപ്പിച്ചാലും അത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിച്ചാൽ മാത്രമല്ലേ തെളിവു നശിപ്പിച്ചുവെന്ന കുറ്റം നിലിൽക്കുവെന്നും കോടതി പറഞ്ഞു.
ദിലീപ് തെളിവുകൾ നശിപ്പിച്ചുവെന്ന് നിലവിൽ ആവർത്തിച്ച് വ്യക്തമാക്കുകയാണ് പ്രോസിക്യൂഷൻ. ചാറ്റുകളും ഇതുമായി ബന്ധപ്പെട്ട ഫോണിലെ വിവരങ്ങളും നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ദിലീപ് ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന മറുവാദവും പ്രോസിക്യൂഷൻ മുന്നോട്ട് വക്കുന്നുണ്ട്.
English summary;Case of assault on actress; Prosecution alleges that Dileep destroyed evidence
You may also like this video;