Site icon Janayugom Online

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയയ്ക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. കോടതി ഹര്‍ജിയില്‍ ദിലീപിനെയും കക്ഷിചേര്‍ത്തു.

അതേസമയം മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യത്തിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങളുണ്ടാകാമെന്ന് ദിലീപ് ആരോപിച്ചു . അന്വേഷണം വൈകിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ദിലീപ് ആരോപിച്ചു. തുടർന്ന് അന്വേഷണം വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷന് ഹൈക്കോടതി നിർദ്ദേശം നൽകി. ഫോറൻസിക് പരിശോധനക്ക് അനുമതി നിഷേധിച്ച വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.

Eng­lish Summary:Case of assault on actress; The argu­ment end­ed with the plea that the mem­o­ry card should be sent for foren­sic examination
You may also like this video

Exit mobile version