Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങൾക്ക് നൽകിയെന്ന പരാതിയിലാണ് നടപടി. തുടരന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയുടെ നിർദേശമുണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിൽ നിന്ന് കോടതിയിലെ ചില വിവരങ്ങൾ ലഭിച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്. ഫോറൻസിക് പരിശോധനയ്ക്ക് ഫോൺ അയച്ചപ്പോഴാണ് വിവരങ്ങൾ ലഭിച്ചത്.

കോടതി ജീവനക്കാർ വഴിയാണോ വിവരങ്ങൾ ചോർന്നത് എന്നറിയാനാണ് ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ബൈജു പൗലോസ് ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് സഹിതമുള്ള കത്ത് മാധ്യമങ്ങളിൽ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബൈജു പൗലോസിനോട് നേരിട്ട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടത്. ഈ മാസം 12നാണ് കേസ് പരിഗണിക്കുക.

Eng­lish summary;Case of assault on actress; The court ordered the inves­ti­gat­ing offi­cer to appear in person

You may also like this video;

Exit mobile version