നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ശബ്ദസാമ്പിൾ വീണ്ടും പരിശോധിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ദിലീപിനൊപ്പം സഹോദരൻ അനൂപ്, സുരാജ്, ശരത്, ഡോക്ടർ ഹൈദരാലി എന്നിവരുടെ ശബ്ദസാമ്പിളും പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിചാരണകോടതിയോട് ക്രൈംബ്രാഞ്ച് അഭ്യർത്ഥിച്ചിട്ടുണ്ട്.
ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രോസിക്യൂഷൻ ആരോപണം. അതിനാൽ ലഭിച്ച ഇലക്ട്രോണിക് തെളിവുകളിലെ ശബദം തിരിച്ചറിയുന്നതിനായി ശബ്ദ സാമ്പിൾ പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
ദിലിപിന്റെ സഹോദരൻ അനൂപിന്റെയും സുരാജിന്റെയും രണ്ട് ഫോണുകൾ ഹാജരാക്കണമെന്നു ആവശ്യവും കോടതിയിൽ ക്രൈംബ്രാഞ്ച് ഉന്നയിച്ചു.
നേരത്തെ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദസന്ദേശങ്ങൾ റെക്കോർഡ് ചെയ്ത തീയ്യതി കണ്ടെത്തണമെന്ന് കോടതിയും ആവശ്യപ്പെട്ടിരുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നതെന്നത് കണക്കിലെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ശബ്ദസന്ദേശങ്ങൾ റെക്കോർഡ് ചെയ്ത തീയ്യതി പ്രധാനമാണ്.
ശബ്ദസന്ദേശങ്ങൾ ലാപ്ടോപ്പിൽ നിന്ന് പെൻഡ്രൈവിലേക്ക് മാറ്റിയെന്നാണ് പറയുന്നത്. ഈ ലാപ്ടോപ് കണ്ടെത്താനായോയെന്നും കോടതി ചോദിച്ചിരുന്നു.
English summary;Case of assault on actress; The crime branch is ready to check Dileep’s voice sample again
You may also like this video;