Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ് ; സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസില്‍ പുതിയ സാക്ഷികളെയുള്‍പ്പെടെ വിസ്തരിക്കാന്‍ ഉത്തരവ്. അഞ്ചു പുതിയ സാക്ഷികളുള്‍പ്പെടെ എട്ട് സാക്ഷികളെ വിസ്തരിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

ഇതില്‍ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കും. രേഖകള്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചു.

കേസില്‍ 10 ദിവസത്തിനകം പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നേരത്തെ കേസിലെ രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചു പോയ സാഹചര്യത്തിലാണ് വീണ്ടും പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയത്. പ്രതികളുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോം പരിശോധിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്.

16 സാക്ഷികളെ കൂടുതല്‍ വിസ്തരിക്കണമെന്നും മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല്‍ പകര്‍പ്പ് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നുമുള്ള ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതാണ് ഇപ്പോള്‍ ഹൈകോടതി അനുവദിച്ചത് .  ആക്രമിച്ച കേസില്‍ എട്ടു സാക്ഷികളെ വിസ്തരിക്കാനും പ്രതികളുടെ മൊബൈല്‍ ഫോണ്‍ രേഖകളുടെ യഥാര്‍ഥ പകര്‍പ്പ് വിളിച്ചുവരുത്താനും ഹൈക്കോടതിയുടെ അനുമതി.

മൂന്നു സാക്ഷികളെ വീണ്ടും വിസ്തരിക്കാം. അഞ്ച് സാക്ഷികളെ പുതുതായി വിസ്തരിക്കാമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവില്‍ വ്യക്തമാക്കി.

കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി പ്രോസിക്യൂഷന്റെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചു.

മൂന്നു പ്രതികളുടെ ഭാര്യമാരെയാണു വീണ്ടും വിസ്തരിക്കുക. നിലീഷ, കണ്ണദാസന്‍, സുരേഷ്, ഉഷ, കൃഷ്ണമൂര്‍ത്തി എന്നീ സാക്ഷികളെയാണു പുതുതായി വിസ്തരിക്കുക. ഇവരുടെ വിസ്താരം 10 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശം.

സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്നായിരുന്നു കഴിഞ്ഞ തവണ വാദത്തിനിടെ ഹൈക്കോടതി പരാമര്‍ശിച്ചത്. സാക്ഷികളെ വിസ്തരിച്ച്‌ മാസങ്ങള്‍ക്കു ശേഷമാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഇത് പ്രോസിക്യൂഷനു കേസിന് അനുസൃതമായി സാക്ഷിമൊഴികളുണ്ടാക്കാനാണെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞിരുന്നു. പ്രോസിക്യൂഷന്റെ പാളിച്ചകള്‍ മറികടക്കുന്നതിനാകരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നും പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പു തിയ പ്രോസിക്യൂട്ടറെ 10 ദിവസത്തിനുള്ളില്‍ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അല്ലെങ്കില്‍ വിചാരണ തുടരാനുള്ള മറ്റു സംവിധാനമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷന്‍ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച്‌ ആദ്യ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവച്ചിരുന്നു. ഇതേ കാരണം ചൂണ്ടിക്കാട്ടി നിലവിലെ പ്രോസിക്യൂട്ടര്‍ ടി എ അനില്‍ കുമാര്‍ രാജി സമര്‍പ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. അനില്‍ കുമാറിന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

Eng­lish sum­ma­ry; Case of assault on actress; The Gov­ern­men­t’s appeal was upheld by the High Court

you may also like this video;

Exit mobile version