നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം സമയം അനുവദിച്ച് ഹൈക്കോടതി. അന്വേഷണ സംഘം മൂന്ന് മാസം കൂടി സമയം ആവിശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ജുലൈ പതിനഞ്ചിനകം തന്നെ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിര്‍ദ്ദേശിച്ചത്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ആവിശ്യപ്പെട്ടത്. അതിജീവിതയും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. അതേസമയം കോടതിയില്‍ കസ്റ്റഡിയിലുള്ള ദൃശ്യങ്ങള്‍ ലീക്ക് ആകുമോയെന്ന് എന്ന ഭയമുണ്ടെന്ന് അതിജീവിത കോടതിയെ അറിയിച്ചു. വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് പ്രോസിക്യൂഷന്റയെന്ന് ദിലീപ് കോടതിയില്‍ വാദിച്ചത്.
English Summary: Case of assault on actress; The High Court extended the time for further investigation
You may also like this video