Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്; എഡിജിപിയോട് റിപ്പോർട്ട് തേടി വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് എഡിജിപിയോട് വിചാരണക്കോടതി റിപ്പോർട്ട് തേടി. തുടരന്വേഷണ വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് ചോ‍ർന്നെന്ന പ്രതിഭാഗം പരാതിയിലാണ് നടപടി. 18ന് റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി.

അതേസമയം, വധ ഗൂഢാലോചനക്കേസിലെ മാധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ഹൈക്കോടതിയെ സമീപിച്ചു. അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുവെന്ന് സുരാജ് കോടതിയെ അറിയിച്ചു. അഭിഭാഷകരോടും ബന്ധുക്കളോടും സംസാരിക്കുന്നത് വരെ റിപ്പോർട്ട്ചെയ്യുന്നു.

മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും സുരാജ് ആരോപിച്ചു. അതിനിടെ കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. പദ്മസരോവരം വീട്ടിൽവച്ച് വേണമെന്നാണ് കാവ്യയുടെ നിലപാട്. ഇത് പറ്റില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. കാവ്യ തയാറല്ലെങ്കിൽ സാക്ഷിയെന്ന രീതിയിൽ മൊഴിയെടുക്കുന്നതിനുളള നോട്ടീസ് മാറ്റി നൽകാനാണ് ആലോചന.

Eng­lish summary;Case of assault on actress; The tri­al court sought a report from the ADGP

You may also like this video;

Exit mobile version