Site icon Janayugom Online

ആശുപത്രിയിക്കുള്ളിലെ വധ ശ്രമം; അനുഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

പരുമലയിലെ സ്വകാര്യ ആശുപത്രിയിക്കുള്ളിലെ വധ ശ്രമ കേസില്‍ പ്രതി അനുഷയുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. വിശദമായ വാദം കേട്ട ശേഷം ആയിരിക്കും വിധി പറയുക. അതേസമയം പരുമല വധശ്രമ കേസില്‍ പ്രതി അനുഷ മാത്രമാണെന്നും സ്‌നേഹയുടെ ഭര്‍ത്താവിനെതിരെ നിലവില്‍ തെളിവില്ലെന്നും പൊലീസ് പറഞ്ഞു. പ്രസവിച്ചു കിടന്ന മകളെ നഴ്സിന്റെ വേഷത്തില്‍ എത്തിയ പ്രതി മൂന്ന് തവണ കുത്തിവയ്ക്കാന്‍ ശ്രമിച്ചതായി സ്നേഹയുടെ അച്ഛന്‍ സുരേഷ് പൊലീസിനോട് പറഞ്ഞിരുന്നു. ഭാര്യ കണ്ടതുകൊണ്ടുമാത്രമാണ് മകള്‍ രക്ഷപ്പെട്ടതെന്നും എങ്ങനെയാണ് അനുഷ റൂമിലെത്തിയതെന്നും മരുമകനുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും സുരേഷ് പറഞ്ഞു.

മരുമകന്‍ അരുണിന്റെ സഹപാഠിയാണ് അനുഷ. തനിക്കൊന്ന് കുഞ്ഞിനെയും ഭാര്യയെയും കാണണമെന്ന് അനുഷ അരുണിനോട് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ അനുഷയോട് ആശുപത്രിയില്‍ വന്നുകാണാനും പറഞ്ഞു. എന്നാല്‍ അരുണ്‍ ഇല്ലാത്ത സമയത്താണ് ആശുപത്രിയില്‍ അനുഷ എത്തിയത്.

നഴ്സിന്റെ ഓവര്‍കോട്ട് ധരിച്ചാണ് യുവതി മുറിയിലെത്തിയതും പിന്നാലെ കുത്തിവയ്പ്പെടുക്കാന്‍ നിര്‍ബന്ധിച്ചു. ഡിസ്ചാര്‍ജ് ചെയ്തതിനാല്‍ ഇനി എന്തിനാണ് കുത്തിവയ്പ്പെന്ന് അവളുടെ അമ്മ ചോദിച്ചു. ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് സ്നേഹയുടെ കയ്യില്‍ ബലമായി പിടിച്ച് സിറിഞ്ച് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഭാര്യ ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരെത്തി യുവതിയെ പിടിച്ചുമാറ്റി തട‌ഞ്ഞുവച്ചതെന്ന് പിതാവ് പറഞ്ഞു.

Eng­lish Sum­ma­ry; Case of attempt­ed mur­der inside the hos­pi­tal; Anusha’s bail plea was adjourned to tomorrow

You may also like this video

Exit mobile version