യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലാ ഭരണകൂടം. ഭിക്ഷാടനം പൂര്‍ണമായി നിരോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ജനുവരി ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നടപടികള്‍ക്ക് മുന്നോടിയായി ഈ മാസം അവസാനം വരെ ഭിക്ഷാടനത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇന്‍ഡോര്‍ കളക്ടര്‍ അഷീഷ് സിങ് പറഞ്ഞു. ഭിക്ഷാടനത്തിനായി ആളുകളെ ചൂഷണം ചെയ്യുന്ന നിരവധി സംഘങ്ങളെ പിടികൂടിയിട്ടുണ്ട്. ഭിക്ഷാടനത്തിന് ഇരകളാകേണ്ടിവന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള എല്ലാ ഏര്‍പ്പാടുകളും ജില്ലാ ഭരണകൂടം ചെയ്തുവരികയാണെന്നും കളക്ടര്‍ പറഞ്ഞു.
യാചകര്‍ക്ക് ആരെങ്കിലും പണം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങും. യാചകരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ പൈലറ്റ് പദ്ധതിയുടെ കീഴിലാണ് യാചകരെ പൂര്‍ണമായി നിരോധിക്കാനുള്ള നടപടികള്‍ നടക്കുന്നത്. ഡല്‍ഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇന്‍ഡോര്‍, ലഖ്‌നൗ, മുംബൈ, നാഗ്പുര്‍, പട്‌ന, അഹമ്മദാബാദ് നഗരങ്ങള്‍ ഉള്‍പ്പെടുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.