Site icon Janayugom Online

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്: സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യുക. നവംബർ 18നകം ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടിസ് നൽകിയിരുന്നു.
ഒക്ടോബർ 27ന് കോഴിക്കോട് തളിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നുവെന്നതാണ് കേസ്. തുടര്‍ന്ന് മാധ്യമപ്രവർത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നൽകി.

വിഷയത്തിൽ വിശദീകരണവുമായും മാപ്പു പറഞ്ഞും സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. 

Eng­lish Sum­ma­ry: Case of mis­be­hav­ior with jour­nal­ist: Suresh Gopi will be ques­tioned today

You may also like this video

Exit mobile version