തെരഞ്ഞെടുപ്പിന് മുമ്പായി പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റിലായേക്കുമെന്ന് സൂചന. 2016‑ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പോൺ താരം സ്‌റ്റോമി ഡാനിയേൽസിന് 130,000 ഡോളർ നൽകിയെന്ന കേസിലാണ് മാൻഹട്ടൻ ജില്ലാ അറ്റോർണി ട്രംപിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
തന്നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പറയുന്നത്. തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്നും അനുയായികളോട് ട്രംപ് ആഹ്വാനം ചെയ്തു.
താനുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാൻ സ്‌റ്റോമി ഡാനിയൽസ് എന്നറിയപ്പെടുന്ന പോൺ താരം സ്റ്റെഫാനി ക്ലിഫോർഡിന് ഒരു ലക്ഷത്തിമുപ്പതിനായിരം ഡോളർ നൽകിയ കേസിലാണ് ട്രംപിനെതിരെ കേസ് നടക്കുന്നത്. എന്നാൽ ഡാനിയൽസുമായി തനിക്ക് ഒരു ബന്ധമില്ലെന്നാണ് ട്രംപിന്റെ പ്രതികരണം.
English Summary: Case of paying Pontara before elections; Indications that Trump may be arrested
You may also like this video

