Site icon Janayugom Online

പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണം: കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല

പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാന സർക്കാർ നൽകിയ സത്യവാംങ്മൂലം സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല. കേസ് പതിനഞ്ചാം തീയതിയിലേക്ക് മാറ്റി. ജസ്റ്റിംസ് എ എം ഖാൻവീൽക്കർ അവധിയായ സാഹചര്യത്തിലാണ് കേസ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. 

ഇന്റർനെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്ത നിരവധി കുട്ടികളുണ്ടെന്നും, ഓൺലൈൻ പരീക്ഷയാണെങ്കിൽ ഇവരിൽ പലർക്കും അവസരം നഷ്ടമാകുമെന്നാണ് സർക്കാർ വാദം. വീടുകളിൽ ഇരുന്ന് കുട്ടികൾ എഴുതിയ മോഡൽ പരീക്ഷയുടെ അടിസ്ഥനത്തിൽ പ്ലസ് വൺ മൂല്യനിർണയം നടത്താനാകില്ലെന്നും സംസ്ഥാന സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

കേരളത്തിൽ കോവിഡ് വ്യാപനം ഉയർന്നു നിൽക്കുന്ന സാഹചര്യം പരി​ഗണിച്ചാണ് സുപ്രീം കോടതി പരീക്ഷ നടപടികൾക്ക് തടയിട്ടത്. അതേസമയം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒക്ടോബറിൽ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂർത്തിയാക്കുമെന്നാണ് സർക്കാരിന്റെ ഉറപ്പ്.
eng­lish summary;case regard­ing plus one exam to be con­duct­ed offline wont be con­sid­ered today
you may also like this video;

Exit mobile version