Site iconSite icon Janayugom Online

ചിറ്റൂരിൽ നെല്ലളന്നു ആറാം ദിനം കർഷകന് പണം; ഭക്ഷ്യ മന്ത്രിക്ക് നന്ദിപറഞ്ഞു നാട്ടുകാർ

ചിറ്റൂരിൽ നെല്ലളന്നു ആറാം ദിനം കർഷകന് പണം ലഭിച്ചതോടെ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലിന് നന്ദി പറഞ്ഞു നാട്ടുകാർ. ചിറ്റൂർ താലൂക്ക് രണ്ടാം വിള നെല്ല് സംഭരണം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യാൻ നേരിട്ട് എത്തിയ ജി ആർ അനിൽ കർഷകരുടെ പ്രതിസന്ധികൾ മനസിലാക്കുകയും പ്രശ്നങ്ങൾ നേരിട്ട് പഠിച്ചു വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്‌തു . ലിഫ്റ്റഡ് ഫ്രം ഫീൽഡ് എന്ന ആശയം നെല്ല് അളന്ന അന്ന് തന്നെ കർഷകർ സപ്ലൈക്കോ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മറ്റു നടപടികൾ പൂർത്തീകരിച്ചു പണം വിതരണം ചെയ്യുകയായിരുന്നു . 83,154 കിലോ നെല്ലിനായി 23,54,921.28 രൂപയാണ് കർഷകർക്ക് കൈമാറിയത്.

Exit mobile version