ഫെബ്രുവരിയിൽ ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോളജില്‍ ദളിത് വിദ്യാർത്ഥി ദര്‍ശൻ സോളങ്കി ആത്മഹത്യ ചെയ്തതിന് പിന്നില്‍ ജാതി വിവേചനം. തന്റെ ജാതിയെക്കുറിച്ച് അറിഞ്ഞതിന് ശേഷം സഹപാഠികളുടെ സ്വഭാവം മാറിയെന്ന് സോളങ്കി അമ്മയോട് പറഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു. തനിക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നുവെന്ന് പറഞ്ഞ് ചില വിദ്യാർത്ഥികൾ പരിഹസിച്ചതായും സോളങ്കി കുടുംബത്തോട് പറഞ്ഞിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സോളങ്കിയുടെ സഹപാഠി അര്‍മാന്‍ ഖത്രിയെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഫെബ്രുവരി 12ന് ഹോസ്റ്റൽ കെട്ടിടത്തിന് സമീപമാണ് ബാച്ചിലർ ഇൻ ടെക്‌നോളജി(കെമിക്കൽ) കോഴ്‌സിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ദര്‍ശൻ സോളങ്കിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറുപ്പിലും ജാതി വിവേചനത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. പഠനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയാതിരുന്നതാണ് സോളങ്കിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് ഐഐടി-ബോംബെ രൂപീകരിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
english summary; Caste discrimination behind IIT student’s suicide, chargesheet
you may also like this video;