Site iconSite icon Janayugom Online

ശ്മശാനത്തില്‍ ജാതി വിവേചനം; മധ്യപ്രദേശില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ബന്ധുവിന്റെ മൃതദേഹവുമായി എത്തിയ ദളിത് കുടുംബത്തെ ശ്മശാനത്തിലെ ഉയര്‍ന്ന തട്ടില്‍ കയറി ചടങ്ങ് നടത്തുന്നതില്‍ നിന്ന് വിലക്കി. താഴ്ന്ന ജാതിക്കാര്‍ തറ നിരപ്പില്‍ നിന്ന് മരണാനന്തര ചടങ്ങ് നടത്തിയാല്‍ മതിയെന്നും ഉയരമുള്ള തട്ട് മേല്‍ജാതിക്കാര്‍ക്ക് മാത്രം ഉളളതാണെന്നും ആയിരുന്നു തടസം ഉന്നയിച്ചവരുടെ വാദം. 

എതിര്‍പ്പ് കാരണം ദളിത് കുടുംബം തട്ടില്‍ കയറാതെ മരണാനന്തര ചടങ്ങുകള്‍ നടത്തി. വെള്ളിയാഴ്ച്ച നടന്ന ഈ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

Eng­lish sum­ma­ry; Caste dis­crim­i­na­tion in the ceme­tery; Three arrest­ed in Mad­hya Pradesh

You may also like this video;

Exit mobile version