കഴിഞ്ഞ രണ്ടു മാസത്തിനിടെ ഐഐടി ഡല്‍ഹിയില്‍ രണ്ട് ദളിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ ആരംഭിച്ച ജാതി വിവേചന സര്‍വേ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. സ്ഥാപനത്തിലെ ബോര്‍ഡ് ഓഫ് സ്റ്റുഡന്റ് പബ്ലിക്കേഷൻസ് (ബിഎസ്‌പി)ആസൂത്രണം ചെയ്ത സര്‍വേയാണ് നിര്‍ത്തിവച്ചത്.
പട്ടിക ജാതി/ പട്ടിക വര്‍ഗ സെല്ലുമായി സര്‍വേ നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നില്ല. സര്‍വേയിലെ ചോദ്യങ്ങള്‍ പക്ഷപാതപരമാണെന്നും സംവരണ വിരുദ്ധമാണെന്നും ആക്ഷേപങ്ങളുയര്‍ന്നിരുന്നു. രസതന്ത്ര വിഭാഗത്തിലെ പ്രൊ. ഗൗരവ് ഗോയലാണ് സര്‍വേക്ക് നേതൃത്വം നല്‍കിയിരുന്നത്. ഗൂഗിള്‍ ഫോമായി വിതരണം ചെയ്ത സര്‍വേയില്‍ 45 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.
ഈ വര്‍ഷം ജൂലൈയിലാണ് ആയുഷ് ആഷ്ന എന്ന ബിടെക് ഗണിതശാസ്ത്ര, കമ്പ്യൂട്ടിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. ഈ മാസം അതേ ഡിപ്പാര്‍ട്ട്മെന്റിലെ അനില്‍ കുമാര്‍ എന്ന വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തു.
English summary; Caste discrimination survey with anti-reservation questions
you may also like this video;