Site iconSite icon Janayugom Online

തൃശ്ശൂരില്‍ കാട്ടാനയുടെ ആക്രമണം; വയോധികന് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണത്തിൽ തൃശ്ശൂരിൽ വീണ്ടും മരണം. ചാലക്കുടി ചായ്പൻക്കുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തെക്കൂടൻ സുബ്രൻ (68) ആണ് ദാരുണാന്ത്യം സംഭവിച്ചത്. ചായ കുടിക്കാനായി ഹോട്ടലിലേക്ക് വരുമ്പോഴാണ് സുബ്രനെ കാട്ടാന ആക്രമിച്ചത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കഴിഞ്ഞ ദിവസം കടുവ സെൻസസിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റൻ്റ് കാളിമുത്തുവിൻ്റെ മരണകാരണം ആന്തരിക രക്തസ്രാവമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. 

കാളിമുത്തുവിൻ്റെ നട്ടെല്ലും വാരിയെല്ലുകളും തകർന്നിരുന്നു. ആന പിന്നിൽ നിന്ന് തുമ്പിക്കൈകൊണ്ട് എറിഞ്ഞ ശേഷം നെഞ്ചിൽ ചവിട്ടിയതിൻ്റെ ക്ഷതങ്ങൾ ശരീരത്തിലുണ്ടായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. കാളിമുത്തുവിൻ്റെ മകനായ അനിൽകുമാറിന് വനംവകുപ്പിൽ താത്കാലിക ജോലി നൽകുമെന്നും കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരത്തുക ഇന്ന് കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചു.

Exit mobile version