Site iconSite icon Janayugom Online

പിടി സെവന്റെ കണ്ണുകളെ ബാധിച്ച തിമിരം കുറയുന്നു

പിടി സെവന്‍ വീണ്ടും കാഴ്ചയുടെ ലോകത്തേക്ക് തിരിച്ചെത്തുന്നു. പാലക്കാട് ധോണിയെ വിറപ്പിച്ച പി ടി സെവന് രണ്ട് വശത്തുമുള്ളവരെ തിരിച്ചറിയാന്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പി ടി സെവന്റെ കാഴ്ച തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വന്യജീവി സംരക്ഷണ വാരാഘോഷത്തിന്റെ ഭാഗമായി ധോണിയില്‍ ആന ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മന്ത്രി പ്രതികരിക്കുകയായിരുന്നു.

പിടി സെവന്റെ കണ്ണുകളെ ബാധിച്ച തിമിരം കുറയുന്നുണ്ട്. ആന ക്യാമ്പില്‍ വെറ്റിനറി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കി. വനം വന്യജീവി വരാഘോഷത്തിന്റെ ഭാഗമായി പാപ്പന്മാരെയും ആദരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. നാല് വര്‍ഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പാലക്കാട് ടസ്‌കര്‍ സെവന്‍ എന്ന പിടി 7. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 

Eng­lish Summary:Cataracts affect­ing PT Sev­en’s eyes are diminishing

You may also like this video

Exit mobile version