എതിർ ടീമിന്റെ അസിസ്റ്റന്റ് കോച്ചിന്റെ കഴുത്തില്‍ പിടിച്ചതിനെത്തുടര്‍ന്ന് ഇന്റര്‍ മിയാമി താരം ലയണല്‍ മെസിക്ക് പിഴ. എതിർ താരത്തിന്റെ കഴുത്തിൽപ്പിടിച്ച മറ്റൊരു ഇന്റര്‍ മിയാമി താരമായ ലൂയി സുവാരസിനും പിഴയുണ്ട്. ന്യൂയോർക്ക് സിറ്റി എഫ്‌സിക്കെതിരായി ശനിയാഴ്ച നടന്ന മത്സരത്തിലാണ് മെസി എതിർ ടീമിന്റെ അസിസ്റ്റന്റ് കോച്ചായ മെഹ്ദി ബലൗച്ചിയുടെ കഴുത്തിൽ പിടിച്ചത്. പിന്നാലെ മെസി ലോക്കർ റൂമിലേക്ക് മടങ്ങുകയും ചെയ്തു. മത്സരത്തിന്റെ പകുതി സമയം പിന്നിട്ടതിന് പിന്നാലെ ന്യൂയോർക്ക് സിറ്റി താരത്തിന്റെ കഴുത്തിൽ പിടിച്ചതിനാണ് സുവാരസിന് പിഴ വിധിച്ചത്. ലീഗ് ചട്ടപ്രകാരം മുഖം, കഴുത്ത്, തല എന്നിവിടങ്ങളിൽ പിടിക്കാൻപാടില്ല.
കോച്ചിന്റെ കഴുത്തില്‍ പിടിച്ചു: മെസിക്ക് പിഴ

