ലോക രാജ്യങ്ങള്‍ക്കൊപ്പം പൂച്ചകളുടെ രജിസ്ട്രേഷന് നടത്തുന്ന ഫെഡറേഷനും റഷ്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നു. യുക്രെയ്നെതിരായ നീക്കത്തില്‍ പ്രതിഷേധിച്ചാണ് നടപടി. വളര്‍ത്തു പൂച്ചകളുടെ രജിസ്ട്രേഷന് നടത്തുന്ന ഫിഫെ (ഫെഡറേഷന് ഇന്റര്‍നാഷണല്‍ ഫെലിനെ) എന്ന സംഘടനയാണ് ഉപരോധമേര്‍പ്പെടുത്തുന്നതായി അറിയിച്ചത്.
തങ്ങള്‍ ഈ അതിക്രമങ്ങളുടെ സാക്ഷിയാവുന്നു പക്ഷെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവുന്നില്ല. അതുകൊണ്ടു തന്നെ റഷ്യന്‍ പൂച്ചകളുടെ രജിസ്ട്രേഷന് നിര്‍ത്താനും റഷ്യക്ക് പുറത്തുളള എക്സിബിഷനുകളില്‍ പൂച്ചകളെ വിലക്കാനും തീരുമാനിച്ചിരിക്കുന്നതെന്ന് സംഘടന അറിയിച്ചത്. റഷ്യയില്‍ നിന്നുളള പൂച്ചകളുടെ രജിസ്ട്രേഷനോ ഇറക്കുമതിയോ രേഖപ്പെടുത്തില്ല.നിലവിലെ സാഹചര്ത്തില് മെയ് 31 വരെയാണ് പൂച്ചകള്‍ക്ക് ഉപരോധം.
English Summary:Cats banned from Russia
You may also like this video