എറണാകുളം അമ്പലമുകളിൽ പശുക്കൾ റോഡിൽ കൂട്ടമായി ചത്ത നിലയിൽ. കുഴിക്കാട് ജംക്‌ഷനു സമീപം ഇന്നു പുലർച്ചെയാണ് അഞ്ചോളം കന്നുകാലികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലർച്ചെ ഫാക്ട് വനത്തിൽ നിന്നിറങ്ങിയ കന്നുകാലികള്‍ റോഡു മുറിച്ചു കടക്കുമ്പോൾ ഇതുവഴി പോയ വാഹനം ഇടിച്ചതാകാമെന്നാണ് വിവരം. പശുക്കളും കിടാവുകളും കൂട്ടത്തിലുണ്ട്.
അതേസമയം റോഡരികില്‍ നിരനിരയായി പശുക്കള്‍ ചത്തുകിടക്കുന്ന കാഴ്ച വളരെ ദാരുണമാണ്. ഫാക്ടിന്റെ ഉടമസ്ഥതയിലുള്ള 52 ഏക്കർ കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തുള്ള കന്നുകാലികളാണ് അപകടത്തിൽപെട്ടത്. ഈ പ്രദേശത്ത് റോഡപകടത്തില്‍ കന്നുകാലികള്‍ പെടുന്നത് പതിവാണ്. എന്നാല്‍ ഇത്രയുമധികം ഒരുമിച്ച അപകടത്തില്‍പ്പെടുന്നത് ഇത് ആദ്യമാണ്.
English Summary:Cattle in Ernakulam lying dead on the road
You may also like this video