മൂലമറ്റം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽനിന്ന് 750 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. സംഭവത്തിൽ കട നടത്തുന്ന മൂലമറ്റം സ്വദേശി കെ പ്രദീപിനെ(50) അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടത്തുന്ന ഡി-ഹണ്ട് ഓപറേഷന്റെ ഭാഗമായി കാഞ്ഞാര്‍ പൊലീസും ഡാൻസാഫ് ടീം അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തത്.
750 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങള് പിടിച്ചെടുത്തു

