Site icon Janayugom Online

കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

കോളിഫ്ലവര്‍ സ്റ്റെം സോസ്
ചേരുവകള്‍ അളവ്

കോളിഫ്ലവര്‍ സ്റ്റെം — 2 എണ്ണം
സവാള — 0.5 കപ്പ്‌
വെളുത്തുള്ളി — 1 ടീസ്പൂണ്‍
ഒലിവ് ഓയില്‍ — 1 ടേബിള്‍സ്പൂണ്‍
ആശീര്‍വാദ് ഉപ്പ് — 0.25 ടീസ്പൂണ്‍
കുരുമുളക് — 0.25 ടീസ്പൂണ്‍
ക്രീം — 1 ടേബിള്‍സ്പൂണ്‍
പാര്‍മേഷ്യന്‍ ചീസ് — 1 ടേബിള്‍സ്പൂണ്‍
തൈം — 0.25 ടീസ്പൂണ്‍
പാല്‍ — 1 കപ്പ്‌

പാസ്ത ചേരുവകള്‍ അളവ്

സൺഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത — 2 പാക്കറ്റ്
ആശീര്‍വാദ് ഉപ്പ് — 0.25 ടീസ്പൂണ്‍
കോളിഫ്ലവര്‍ അല്ലികളാക്കിയത് — 1 കപ്പ്‌
കുരുമുളക് — 0.25 ടീസ്പൂണ്‍
ഇളം കോളിഫ്ലവര്‍ ഇലകള്‍ — 1 ടീസ്പൂണ്‍
ഒലിവ് ക്രമ്പ് — 1 ടീസ്പൂണ്‍
ബേസില്‍ ഓയില്‍ — 0.25 ടീസ്പൂണ്‍

പാചകവിധി
കോളിഫ്ലവര്‍ സ്റ്റെം സോസ്

1. കോളിഫ്ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.

2. ഒരു പാനിൽ എണ്ണ ചൂടാക്കുക.

3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.

4. ഇതിലേക്ക് കോളിഫ്ലവർ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.

5. കോളിഫ്ലവർ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാൽ ചേർക്കുക.

6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക

7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

1. ഒരു പാനിൽ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.

2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേർക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.

3. ഒരു പാൻ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്ലവർ അല്ലികളും ചേർക്കുക.

4. കോളിഫ്ലവർ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേർത്ത് വീണ്ടും വേവിക്കുക.

5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.

6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്ലവർ ഇലകൾ എന്നിവ ചേര്‍ക്കുക.

7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്‌

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ENGLISH SUMMARY:cauliflower-stem-sauce-tricolor-pasta

You may also like this video

Exit mobile version