Monday
16 Sep 2019

Food

വീട്ടിലുണ്ടാക്കിയ ഭക്ഷണം വാങ്ങാനും വില്‍ക്കാനും ഡൈന്‍ അപ്‌സ്; ആപ്പ് ഇനി കൊച്ചിയിലും

കൊച്ചി: വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള ഡൈന്‍ അപ്‌സ് എന്ന ആപ്പിന്റെ പ്രവര്‍ത്തനം കൊച്ചിയിലേക്കും വ്യാപിപ്പിക്കുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് ഡൈന്‍ അപ്‌സ് ആപ്പിന്റെ പൂര്‍ണമായ പതിപ്പ് കോഴിക്കോട് അവതരിപ്പിച്ചത്. കോഴിക്കോട് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് എക്ലെറ്റിക് ഈറ്റ്‌സാണ് ആപ്പ് വികസിപ്പിച്ചത്....

പച്ചടിയും, പാല്‍പായസവുമായി വിദേശീയരുടെ മനം കവര്‍ന്ന് മലയാളി വനിത

സ്വന്തം ലേഖകന്‍ കൊച്ചി :ബീറ്റ്‌റൂട്ട് പച്ചടിയും ,സാമ്പാറും ,തോരനും ,പാല്പായസവുമെല്ലാം 50 മിനിറ്റില്‍ വെച്ചൊരുക്കിയ മലയാളി വനിത ചൈനയിലെ മക്കാവു വില്‍ നടന്ന ഗോര്‍മോണ്ട് വേള്‍ഡ് കുക്ക് ബുക്ക് അവാര്‍ഡില്‍ ബെസ്റ്റ് ഷോ കിച്ചണ്‍ അവാര്‍ഡ് നേടി . തൃശൂര്‍ പൂങ്കുന്നം...

വൃത്തിയുള്ള ഭക്ഷണം നമ്മുടെ അവകാശമാണ് പക്ഷേ,

ഹരീകുറിശേരി പൊതുജനാരോഗ്യത്തിനുമേല്‍ നടക്കുന്ന ഈ കയ്യാങ്കളികള്‍ അവസാനിപ്പിക്കാന്‍ നമുക്ക് മാര്‍ഗമില്ലേ,. ആരോഗ്യരംഗത്ത് മികവ് അവകാശപ്പെടുന്ന വരാണ് മലയാളികള്‍. രോഗങ്ങള്‍ക്ക് ചികില്‍സക്ക് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ സൗകര്യങ്ങള്‍ നമുക്കുണ്ട്. സ്‌പെഷ്യാലിറ്റികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റികളുമായി ആശുപത്രികളുടെ വന്‍നിര തന്നെയുണ്ട്. ഇനം തിരിഞ്ഞ് ഡോക്ടര്‍മാരും, അതുകൊണ്ട്...

തമിഴ്‌നാട്ടിലെ മായം കലര്‍ന്ന വെളിച്ചെണ്ണ; ഈ ബ്രാന്‍ഡുകള്‍ നിരോധിച്ചു. ഉടന്‍ വരും പുതിയ പേരില്‍ സൂക്ഷിച്ചോളൂ..

കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്നും വിവിധ ബ്രാന്‍ഡുകളിലായി മായം ചേര്‍ത്ത വെളിച്ചെണ്ണ കേരളത്തിലേക്കെത്തിക്കുന്നതായി വിവരം. ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിക്കുമ്പോള്‍ വേറെ പേരുകളില്‍ പുറത്തിറക്കുകയാണ് കമ്പനികളുടെ രീതി. ഗുണനിലവാരം കുറഞ്ഞ സൂര്യ, ആയില്യം എന്നീ വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് കഴിഞ്ഞയാഴ്ച നിരോധിച്ചത്. രണ്ടും...

മലേഷ്യന്‍ ഫുഡ് ഫെസ്റ്റിവലിന് കൊച്ചി മാരിയറ്റില്‍ തുടക്കമായി

കൊച്ചി: മലേഷ്യന്‍ രുചിഭേദങ്ങള്‍ കൊച്ചിക്ക് പരിചയപ്പെടുത്തുന്ന ടൂറിസം മേലഷ്യ ഫുഡ് ഫെസ്റ്റിവലിന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ തുടക്കം. മലേഷ്യന്‍ കോണ്‍സുലേറ്റും ടൂറിസം മലേഷ്യയും മലിന്‍ഡോ എയറുമായി സഹകരിച്ച് കൊച്ചി മാരിയറ്റില്‍ ഒരുക്കുന്ന ടൂറിസം മലേഷ്യഫുഡ്‌ഫെസ്റ്റിവലിന് മലേഷ്യയിലെ പ്രശസ്ത ഷെഫ് സൈനല്‍ തന്റെ...

ഓര്‍മ്മയുണ്ടോ ആ പഴയ കല്ലുസോഡയെ..

എ എ സഹദ് ആലുവ: കല്ല് സോഡ, ഓട്ടി സോഡ, ഗോലി സോഡ, വട്ട് സോഡ എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന ഗൃഹാതുരുത്വവും പുതിയ തലമുറയില്‍ ആകാംക്ഷയും ഉണ്ടാക്കുന്ന സോഡ ഇന്ന് വിപണിയില്‍ ഇല്ലാതാവുകയാണ്. പക്ഷേ അതിന് വ്യത്യസ്തമായി ആലുവയിലെ ഏക...

ഒരു മീന്‍ കറിയ്ക്ക് അര ‘നാഗാ മിര്‍ച്ചി’: ലോകത്തെ ഏറ്റവും എരിവുള്ള മുളകിന്റെ കൃഷി കൊല്ലം അഞ്ചലില്‍

അഞ്ചല്‍: ലോകത്തിലെ ഏറ്റവും എരിവ് കൂടിയ മുളക്'നാഗാ മിര്‍ച്ചി' കൊല്ലം ജില്ലയിലെ അഞ്ചലിലും.അഞ്ചല്‍ കോമളം സ്വദേശിയും 201718 ലെ കേരള സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച ഹൈടെക് കര്‍ഷകനുള്ള അവാര്‍ഡ് ജേതാവായ യുവകര്‍ഷകന്‍ അനീഷ് എന്‍ രാജിന്റെ ഹൈടെക് കൃഷിയിടത്തിലാണ് നാഗാ...

മാങ്ങ ഒരെണ്ണം പുഴുവിന് കൊടുക്കാതെ തിന്നാം; ഈ ടെക്നിക് അറിയണം

മാവുകള്‍ വല്ലാതെ കനിഞ്ഞിട്ടും അതിന്റെ ഗുണം കിട്ടാത്ത അവസ്ഥയിലാണ് ഇന്ന് മലയാളികള്‍. നമ്മുടെ അയല്‍സംസ്ഥാനങ്ങളിലേതുപോലെയല്ല നമ്മുടെ മാവുകള്‍. നമ്മുടെ നാട്ടില്‍ മാവുകള്‍ തോട്ടമായി വളര്‍ത്തുന്നത് പാലക്കാട് മുതലമടപോലെ അപൂര്‍വം സ്ഥലങ്ങളില്‍മാത്രം. അതുകൊണ്ടുതന്നെ നാടന്‍ മാവുകള്‍ നട്ടാല്‍തന്നെ തനിയെ വളരും. പൂത്താല്‍ മരുന്നടിക്കാറില്ല....

രുചിയൂറും നാടൻ വിഭവങ്ങളുമായി ‘മാരിയറ്റ്  ഓൺ വീൽസ്’ കൊച്ചിയിലെത്തി 

കൊച്ചി: മാരിയറ്റ് ഇന്റർനാഷണലിന്റെ ഇന്ത്യയിലെ ആദ്യത്തെ ഫുഡ്‌ ട്രക്ക് 'മരിയറ്റ് ഓൺ വീൽസ്' കൊച്ചിയിലെത്തി.   മുംബൈയിൽ നിന്നും യാത്ര ആരംഭിച്ച ഫുഡ്‌ ട്രക്ക്  രാജ്യത്തെ വിവിധ നഗരങ്ങളിൽ എത്തിയ ശേഷമാണ് കൊച്ചിയിലെത്തിയത്.  ഹോട്ടൽ ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ കൊച്ചി ഇൻഫോപാർക്കിൽ...

മാമ്പഴക്കാലമെത്തി, ഈ അപകടം ഓര്‍ത്താല്‍ നല്ലത്

ലക്ഷ്മിബാല പഴങ്ങളിലെ രാജാവാണ് മാമ്പഴം. വേനല്‍ അവധിയാകുന്നതോടെ മാമ്പഴം പെറുക്കാന്‍ കാത്ത് നില്‍ക്കുന്ന കുട്ടികള്‍ നാട്ടുമ്പുറങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ഒരു കാറ്റ് ആഞ്ഞുവീശിയില്‍ പ്രായഭേദമെന്യേ ആളുകള്‍ കൂട്ടത്തോടെ തൊടിയിലെ മാവിന്റെ ചുവട്ടിലുണ്ടാകും. എന്നാല്‍ ഇന്ന് നാട്ടിന്‍പുറങ്ങളിലെ മാവുകള്‍ അപ്രത്യക്ഷമായി പകരം, കച്ചവടക്കാരന്റെ...