Site icon Janayugom Online

കാവേരി ജലം: തമിഴ്നാടിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂ‍ഡല്‍ഹി: കാവേരി നദിയില്‍ നിന്നുള്ള പ്രതിദിന ജല വിഹിതം 5000 നിന്ന് 7200 ക്യുസെക്‌സ് ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തമിഴ്‌നാടിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി എസ് നരസിംഹ, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരുടെ ബെഞ്ചിന്റെതാണ് നടപടി. എല്ലാ 15 ദിവസം കൂടുമ്പോഴും കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിട്ടി വിശകലനം നടത്തി വരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

കാവേരി നദീജലം വിട്ടുനല്‍കുന്നത് സംബന്ധിച്ച് കര്‍ണാടകയ്ക്ക് പുതിയ നിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജലവിതരണത്തിന്റെ കാര്യത്തില്‍ കര്‍ണാടക നിലപാട് മാറ്റിയെന്നും നേരത്തെ 15,000 ക്യൂസെക്സ് നല്‍കാമെന്ന് സംസ്ഥാനം ഉറപ്പ് പറഞ്ഞിരുന്നുവെങ്കിലും 8,000 മാത്രമാണ് പ്രതിദിനം നല്‍കിക്കൊണ്ടിരിക്കുന്നതെന്നും കര്‍ണാടക വ്യക്തമാക്കി. എന്നാല്‍ മഴ കുറവായിരുന്നതിനാല്‍ ജലവിതരണത്തിന് പ്രയാസമുണ്ടെന്ന് മറുപടി ഹര്‍ജിയില്‍ കര്‍ണാടക കോടതിയെ അറിയിച്ചു.

Eng­lish Summary:Cauvery water: Supreme Court rejects Tamil Nadu’s petition
You may also like this video

Exit mobile version