Site iconSite icon Janayugom Online

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനെതിരെ സിബിസിഐ; കന്യാസ്‌ത്രീകൾക്ക് പിന്തുണയുമായി ലീഗൽ സെൽ പ്രതിനിധികൾ ഛത്തീസ്ഗഢിൽ

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് വേണ്ടി സിബിസിഐ (കാത്തലിക് ബിഷപ്പ്സ് കോൺഫ്രൻസ് ഓഫ് ഇന്ത്യ) ഇടപെടുന്നില്ലെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ജോർജ് കുര്യന്റെ വിമർശനത്തിനെതിരെ ഭാരവാഹികൾ. ജോർജ് കുര്യന്റെ വിമർശനം തള്ളിയ സിബിസിഐ കന്യാസ്ത്രീകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പ്രതികരിച്ചു. ജോര്‍ജ് കുര്യൻ ജാഗ്രതയോടെ പ്രതികരിക്കണമായിരുന്നുവെന്ന് സിബിസിഐ വനിതാ കൗൺസിൽ സെക്ര സിസ്റ്റർ ആശാ പോൾ മാധ്യമങ്ങളോട് പറഞ്ഞു. 

സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത് അതിരൂപതയാണ്. കോടതിയിൽ വലിയ പ്രതീക്ഷ ഉണ്ടെന്നും കന്യാസ്ത്രീകൾക്ക് എല്ലാ സഹായങ്ങളും നൽകുമെന്നും അവർ പറഞ്ഞു. സിബിസിഐയുടെ നിയമ, വനിതാ, ട്രൈബൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്. 

Exit mobile version