Site icon Janayugom Online

സിസോദിയയ്ക്ക് ഒരാഴ്ചകൂടി സമയം; സിബിഐ പുതിയ സമന്‍സ് അയക്കും

മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മനീഷ് സിസോദിയയ്ക്ക് ഒരാഴ്ച കൂടി സമയം നീട്ടി നല്‍കി സിബിഐ. ബജറ്റ് തയ്യാറാക്കാനുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നുമുള്ള സിസോദിയയുടെ ആവശ്യം സിബിഐ അംഗീകരിക്കുകയായിരുന്നു. തന്നെ സിബിഐ അറസ്റ്റ് ചെയ്യും എന്ന് അറിയാം, അതുകൊണ്ടാണ് ബജറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ചോദിച്ചത്.

ഈ മാസം അവസാനത്തോടെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും അന്വേഷണ ഏജന്‍സികളോട് സഹകരിക്കുന്ന ആളാണ് താനെന്നും സിസോദിയ വ്യക്തമാക്കി. പുതിയ സമന്‍സ് സിബിഐ ഉടന്‍ അയയ്ക്കും. ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നത്. മദ്യനയ അഴിമതി ക്കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിസോദിയയെ സിബിഐ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല.

Eng­lish Sum­ma­ry: liquor sale pol­i­cy case cbi accepts man­ish siso­dias request
You may also like this video

Exit mobile version