Site icon Janayugom Online

സിസോദിയക്കെതിരെ സിബിഐ കുറ്റപത്രം

ഡല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി സിബിഐ. ഇതാദ്യമായാണ് സിസോദിയയുടെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് സിസോദിയ, ഭാരത് രാഷ്ട്ര സമിതി നേതാവും തെലുങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിതയുടെ മുന്‍ ഓഡിറ്റര്‍ ബുച്ചി ബാബു, അര്‍ജുന്‍ പാണ്ഡെ, അമന്‍ദീപ് ധല്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസ് സംബന്ധിച്ച് തുടരന്വേഷണം നടക്കുകയാണെന്നും കേസില്‍ മറ്റ് പ്രതികള്‍ ഉണ്ടാകുമോ എന്നത് സംബന്ധിച്ച് പിന്നീടേ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും സിബിഐ വൃത്തങ്ങള്‍ പറയുന്നു.
കെ കവിതയെ കേസില്‍ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യം ലഭിക്കാതെ സിസോദിയ മാത്രമാണ് കസ്റ്റഡിയില്‍ കഴിയുന്നത്. രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ കെട്ടിച്ചമച്ച കേസാണിത് എന്ന ആക്ഷേപമാണ് എഎപിയും കെജ്‌രിവാളും മുന്നോട്ടു വയ്ക്കുന്നത്.

Eng­lish Sum­ma­ry: CBI charge sheet against Sisodia

You may also like this video

Exit mobile version