Site icon Janayugom Online

സെൻസർ ബോർഡിനെതിരായ നടൻ വിശാലിന്റെ പരാതി; സിബിഐ അന്വേഷിക്കും

മുംബൈയിലെ സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ (സിബിഎഫ്സി) തമിഴ് നടനും നിർമാതാവുമായ വിശാലിന്റെ അഴിമതി ആരോപണത്തിൽ നടപടി. സംഭവം സിബിഐ അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തതായാണ് വിവരം.

വിശാൽ ചിത്രമായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന്റെ റിലീസുമായി ബന്ധപ്പെട്ട് സെൻസർ ബോഡിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഓൺലൈനായാണ് ഫിലിം സർട്ടിഫിക്കേഷന് അപേക്ഷിച്ചതെന്നും സി.ബിഎഫ്സി ഓഫിസ് സന്ദർശിച്ചപ്പോൾ 6.5 ലക്ഷം രൂപ നൽകമമെന്ന് അറിയിച്ചതായും വിശാൽ പറഞ്ഞിരുന്നു.

വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര വാർത്ത വിനിമയ പ്രക്ഷേപണ മന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അഴിമതി അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം.

Eng­lish Sum­ma­ry: CBI files case over actor Vishal’s Cen­sor Board bribery allegations
You may also like this video

Exit mobile version