സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കും എതിരെ എടുത്ത പീഡനക്കേസിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ റഫർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് സിബിഐ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരിക്ക് നോട്ടീസയച്ച് അവരുടെ ഭാഗം കൂടി കേട്ട ശേഷമേ കോടതി റഫർ റിപ്പോർട്ട് സ്വീകരിക്കുകയോ തുടരന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്യുകയുള്ളു. ഇതോടെ സംസ്ഥാന സർക്കാർ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നില്ലെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചെന്നായിരുന്നു മറ്റൊരു ആരോപണം. സോളാർ വിവാദത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത പീഡന കേസാണിത്. എന്നാൽ, ഈ ആരോപണത്തിലും തെളിവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.
കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, കെ സി വേണുഗോപാൽ എന്നിവർക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. അതേസമയം ഉമ്മന്‍ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കുമെന്ന് പരാതിക്കാരി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ആറ് കേസിലും ഹര്‍ജി നല്‍കുമെന്നും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും പരാതിക്കാരി പറഞ്ഞു.
English Summary;CBI lacks evidence; Clean chit for Oommen Chandy and Abdullahkutty in solar harassment case
You may also like this video