കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ വിവരാവകാശ നിയമത്തിന് അതീതരല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മനുഷ്യാവകാശ ലംഘനം, അഴിമതി തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയാല്‍ മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു.
വിവരാവകാശ നിയമം 2005 ന്റെ രണ്ടാമത്തെ പട്ടികയിലുള്ള സ്ഥാപനങ്ങള്‍ നിയമത്തിന് പുറത്താണെന്നായിരുന്നു സിബിഐയുടെ വാദം. എന്നാല്‍ മുഴുവന്‍ നിയമവും ബാധകമല്ലെന്നല്ല അതിന്റെ അര്‍ത്ഥമെന്നും ജനുവരി 30ന് പുറത്തിറക്കിയ ഉത്തരവില്‍ കോടതി പറയുന്നു.
സെക്ഷന്‍ 24 പ്രകാരം അഴിമതി, മനുഷ്യാവകാശ ലംഘനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകന് നല്‍കാന്‍ കഴിയുമെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു.
ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അഴിമതിയെക്കുറിച്ച് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫിസർ സഞ്ജീവ് ചതുർവേദി ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെട്ട വിഷയത്തിലാണ് കോടതിയുടെ ഉത്തരവ്.
English Summary: CBI not above RTI Act: Delhi High Court
You may also like this video
