Site iconSite icon Janayugom Online

ചിത്ര രാമകൃഷ്ണന്റെയും ആനന്ദ് സുബ്രഹ്മണ്യന്റെയും ജാമ്യാപേക്ഷ എതിർത്ത് സിബിഐ

ദേശീയ ഓഹരി വിപണിയിൽ (എൻഎസ്ഇ) ക്രമക്കേട് നടത്തിയ കേസിൽ മുൻ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ചിത്ര രാമകൃഷ്ണ, ഗ്രൂപ് ഓപറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രഹ്മണ്യൻ എന്നിവരുടെ ജാമ്യാപേക്ഷ എതിർത്ത് സിബിഐ. ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും പ്രതികൾക്ക് കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ എതിർത്തത്.

പ്രതികളുടെയും പ്രോസിക്യൂഷന്റെയും വാദം കേട്ട പ്രത്യേക ജഡ്ജി സഞ്ജീവ് അഗർവാൾ കേസ് ഉത്തരവ് പറയാനായി മെയ് ഒമ്പതിലേക്ക് മാറ്റി.

2013–2016 കാലയളവിൽ എൻഎസ്ഇ മേധാവിയായിരുന്ന ചിത്ര ഓഹരി വിപണിയിൽ ക്രമക്കേട് നടത്താൻ കൂട്ടുനിന്നെന്നാണ് കേസ്. ഓ​ഹ​രി വി​പ​ണി തു​ട​ങ്ങു​ന്ന​തി​നു​ മു​മ്പേ എ​ൻ​എ​സ്​ഇ​യു​ടെ സെ​ർ​വ​റി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ കൈമാറിയതായി സെബി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇവരെ​ അ​റ​സ്റ്റ് ചെയ്തത്.

Eng­lish sum­ma­ry; CBI oppos­es bail plea of Chi­tra Ramakr­ish­nan and Anand Subramanian

You may also like this video;

Exit mobile version