Site iconSite icon Janayugom Online

1245 കോടിയുടെ തട്ടിപ്പ് എസ് കുമാര്‍സിന്റെ ഓഫീസുകളില്‍ സിബിഐ റെയ്ഡ്

1,245 കോ​​​ടി​​​രൂ​​​പ​​​യു​​​ടെ ബാ​​​ങ്ക് ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടെ​​​ക്സ്റ്റൈ​​​ൽ​​​സ് ഭീ​​​മ​​​നാ​​​യ എ​​​സ് കു​​​മാ​​​ർ​​​സ് നേ​​​ഷ​​​ൻ​​​വൈ​​​ഡ് ലി​​​മി​​​റ്റ​​​ഡി​​​ന്റെ ഉടമസ്ഥതയിലുള്ള 13 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. ഐഡിബിഐ ബാങ്കിന്റെ കൊളാബ ശാഖയുടെ പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

ഐ​​​ഡി​​​ബി​​​ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബാ​​​ങ്കു​​​ക​​​ളു​​​ടെ ക​​​ൺ​​​സോ​​​ർ​​​ഷ്യ​​​ത്തി​​​ൽ നി​​​ന്നു​​​ള്ള വാ​​​യ്പ മ​​​റ്റ് ചാ​​​ന​​​ലു​​​ക​​​ളി​​​ലേ​​​ക്കു വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ട്ടു​​​വെ​​​ന്നാ​​​ണു കേ​​​സ്. ഇ​​​തു​​​വ​​​ഴി ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് 12,45.15 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യാണ് പരാതി.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലും ഗു​​​ജ​​​റാ​​​ത്തി​​​ലും പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലു​​​മു​​​ൾ​​​പ്പെ​​​ടെ ന​​​ട​​​ത്തി​​​യ പരിശോധനയില്‍ ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഒ​​​ട്ടേ​​​റെ തെ​​​ളി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി സി​​​ബി​​​ഐ വ​​​ക്താ​​​വ് ആ​​​ർ സി ജോ​​​ഷി അറിയിച്ചു.

ഐഡിബിഐ ബാങ്കിന്റെ പരാതി അനുസരിച്ച് എസ് കുമാര്‍സിന്റെ എംഡി നിതിന്‍ കസില്‍ വാള്‍, ഡയറക്ടര്‍മാരായ വിജയ് ഗോവര്‍ധന്‍ ദാസ് കാലാന്ത്രി, അനില്‍ കുമാര്‍ ചന്ന, രജീന്ദര്‍ ക്രിഷന്‍ ഗാര്‍‍ഗ്, ജഗ്‌ദീഷ് സഞ്ജീവ റെഡ്ഡി എന്നിവര്‍ക്കെതിരെ കേസെടുത്തു.

Eng­lish sum­ma­ry; CBI raid at S Kumar’s office

You may also like this video;

Exit mobile version