ജമ്മു കശ്മീരില്‍ 37 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. കഴിഞ്ഞ വർഷം മാർച്ച് ആറിന് നടന്ന ധനകാര്യ വകുപ്പിലെ അക്കൗണ്ട്സ് അസിസ്റ്റന്റുമാരുടെ റിക്രൂട്ട്‌മെന്റ് പരീക്ഷ അഴിമതിയുമായി ബന്ധപ്പെട്ടാണ് പരിശോധന. പോയ വര്‍ഷം ഒക്ടോബറിലും റെയ്ഡ് നടന്നിരുന്നു.
ജമ്മു കശ്മീർ സർവീസസ് സെലക്ഷൻ ബോർഡ് നടത്തിയ പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് കഴിഞ്ഞ വർഷം നവംബറിൽ സിബിഐ കേസെടുത്തത്. ജെകെഎസ്എസ്ബി മുൻ അംഗം നീലം ഖജൂരിയ, സെക്ഷൻ ഓഫീസർ അഞ്ജു റെയ്ന, ജെ-കെ പൊലീസ് സബ് ഇൻസ്‌പെക്ടർ കർണൈൽ സിംഗ് എന്നിവരുൾപ്പെടെ 20 പേർക്കെതിരെയാണ് കേസ്.
ജമ്മു കശ്മീർ പൊലീസ് റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിലെയും ജമ്മു കശ്മീർ പൊലീസിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേരെ കഴിഞ്ഞ വർഷം നവംബറിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
English Summary:CBI raids 37 places in Jammu and Kashmir
You may also like this video