Site iconSite icon Janayugom Online

ദുർഗേഷ് പഥക്കിന്റെ വസതിയിൽ സിബിഐ റെയ്ഡ്

ആം ആദ്മി പാർട്ടി നേതാവ് ദുർഗേഷ് പഥക്കിന്റെ വസതിയിൽ സിബിഐ റെയ്ഡ്. സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം)യുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്ന് സിബിഐ അറിയിച്ചു. ഡൽഹി മദ്യനയ കേസിൽ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍‌രിവാളിനൊപ്പം ദുർഗേഷ് പഥക്കിനെയും നേരത്തെ സിബിഐ പ്രതിചേർത്തിരുന്നു. 

2027 ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സഹ ചുമതല ദുർഗേഷ് പഥക്കിന് നൽകിയതിനു പിന്നാലെയുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമാണ് വസതിയിലെ സിബിഐ റെയ്ഡെന്ന് എഎപി ആരോപിച്ചു. ​ഗുജറാത്തിൽ വളർന്നുവരുന്ന ഒരു ഭീഷണിയായി ആം ആദ്മി പാർട്ടിയെ ബിജെപി കാണുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് എഎപി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക്ക് എക്സിൽ കുറിച്ചു. കഴിഞ്ഞ ദിവസം ആം ആദ്മി എംഎൽഎ കുൽവന്ത് സിങ്ങിന്റെ മൊഹാലിയിലെ വസതിയിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 48,000 കോടിയുടെ പേൾ അ​ഗ്രോടെക് കോർപറേഷൻ ലിമിറ്റഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലായിരുന്നു റെയ്ഡ്. 

Exit mobile version